Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

June 07, 2021, 9:33 pm

കോവിഡില്‍ വലയുന്ന ജനത്തിന് പെട്രോള്‍ വിലവര്‍ദ്ധനവ് ഇരുട്ടടി; കേന്ദ്ര സര്‍ക്കാരിനെതിരെ എബിവിപി രംഗത്ത്

Janayugom Online

അടിക്കടി ഇന്ധനവിലക്കൂട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി രംഗത്ത്. കോവിഡ് മൂലം വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഇന്ധന വിലവർദ്ധനവെന്ന് ബിജെപി അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനവും ലോക്ഡൗണുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഒട്ടനവധി പേർക്ക് തൊഴിൽ നഷ്ടമായി, വരുമാനം ഇല്ലാതായിരിക്കുന്ന ഘട്ടത്തിൽ ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുടെ വിലവർദ്ധനവ്. പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവർദ്ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിക്കുകയാണെന്നും എബിവിപി കേരള ഘടകം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി വിലവർദ്ധനവ് പിടിച്ചുനിർത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നും എബിവിപി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദുരിതകാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് തടയിടാൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. കോവിഡ് വ്യാപനവും ലോക്ഡൗണുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഒട്ടനവധി പേർക്ക് തൊഴിൽ നഷ്ടമായി, വരുമാനം ഇല്ലാതായിരിക്കുന്ന ഘട്ടത്തിൽ ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുടെ വിലവർദ്ധനവ്. പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവർദ്ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിക്കുകയാണ്. കോവിഡ്മൂലം വലയുന്ന ജനത്തിന് ഇരുട്ടടിയാണ് വിലവർദ്ധനവ്. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി വിലവർദ്ധനവ് പിടിച്ചുനിർത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.

Eng­lish sum­ma­ry: ABVP on petrol price hike
You may also like this video: