തിരുവനന്തപുരം: വെമ്പായത്തിനു സമീപം പെരുങ്കുഴിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഞായറാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ബൈക്ക് യാത്രികരാണ്. നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരണപ്പെട്ടത്. മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്നുപേരും ചേര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു.
you may also like this video