ഇന്ത്യയില്‍ അക്കാദമിക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. സ്കോളേഴ്സ് അറ്റ് റിസ്ക് (എസ്എആര്‍) പുറത്തുവിട്ട ‘ ഫ്രീ ടു തിങ്ക് 2021’ എന്ന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. 2020 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ഇന്ത്യയുള്‍പ്പെടെ 65 രാജ്യങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാലകള്‍ക്കുമെതിരെ 332 ആക്രമണങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ്എആറിന്റെ അക്കാദമിക് ഫ്രീഡം മോണിറ്ററിങ് പ്രോജക്ടിനു വേണ്ടി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എസ്എആര്‍ 40 ലധികം രാജ്യങ്ങളിലെ 550 ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു അന്തർദേശീയ ശൃംഖലയാണ്. കൊലപാതകങ്ങള്‍, ക്യാമ്പസുകളിലെ പൊലീസ് പരിശോധന, പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയുള്ള മാരകമായ ബലപ്രയോഗങ്ങള്‍, അധ്യാപകരെ തെറ്റായി തടങ്കലില്‍ വയ്ക്കുകയും വിചാരണ ചെയ്യലും അടക്കമുള്ള സംഭവങ്ങള്‍ കഴിഞ്ഞ വർഷം ആഗോളതലത്തിൽ നടന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ ഭിന്നാഭിപ്രായം ഉന്നയിച്ചതിന് ഇന്ത്യയില്‍ ഇത്തരത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ സ്വാധീനത്താല്‍ സമീപ വര്‍ഷങ്ങളില്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരുടെയും പ്രൊഫസര്‍മാരുടെയും രാജി, നിയമനങ്ങള്‍, സിലബസ് പരിഷ്കരണം എന്നിവ ഉണ്ടായി. ചരിത്ര സിലബസുകളില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) ചരിത്രകാരന്മാരെ കാവിവൽക്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ സിഎഎ-എൻആർസി വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ജാമിയ മിലിയ ഇസ്‌ലാമിയ, ജവഹർലാൽ നെഹ്‌റു സർവകലാശാല, അലിഗഢ് മുസ്‌ലിം സർവകലാശാല, ജാദവ്പൂർ സർവകലാശാല, ഡൽഹി സർവകലാശാല, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ വിദ്യാർത്ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും പൊലീസിനാലും ഭരണകക്ഷിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകളാലും ആക്രമിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
english summary; Academic freedom is denied in India
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.