വാഹനാപകടം; സുരക്ഷയൊരുക്കാന്‍ പോയ 15 ജവാന്മാര്‍ക്ക് പരിക്കേറ്റു

Web Desk
Posted on July 14, 2019, 4:48 pm

റാഞ്ചി: ഝാര്‍ഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ 15 ജവാന്മാര്‍ക്ക് പരിക്കേറ്റു. റാഞ്ചിയില്‍ നിന്ന് ഡിയോഗറിലേയ്ക്ക് പോകുകയായിരുന്ന ബസ്സാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്. താഴ്വരയില്‍കൂടി പോകുകയായിരുന്ന ബസ്സ് റോഡിനരികിലെ കരിങ്കല്‍ അതിരില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
പരിക്കേറ്റ 11 ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 52 ജവാന്മാരാണ് ബസ്സിലുണ്ടായിരുന്നത്. ജൂലൈ 17 നു നടക്കാനിരിക്കുന്ന ശ്രാവണി മേളയ്ക്ക് സുരക്ഷയൊരുക്കാന്‍ പോയ ജവാന്മാരാണ് ബസ്സിലുണ്ടായിരുന്നത്.

YOU MAY LIKE THIS VIDEO ALSO