പിലാക്കാവില്‍ വീട് നിര്‍മ്മാണത്തിനിടയില്‍ അപകടം. മണ്ണിടിഞ്ഞു വീണ് ഒരാളെ കാണാതായി. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പിലാക്കാവ് മുസ്‌ലിം പള്ളിക്കു സമീപം വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. വീട് നിര്‍മാണത്തിനിടെ കുഴി എടുക്കുന്നതിനിടയില്‍ സമീപത്തെ വീടിന്റ മതിലും മണ്ണ് തിട്ടയും ഇടിഞ്ഞ് തൊഴിലാളിക്ക് മേല്‍ പതിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെസി സ്വദേശി രാമന്‍(58) നെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍ അകപ്പെട്ട പിലക്കാവ് സ്വദേശി ഉമ്മറിന് വേണ്ടി പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.