ബസ് കാത്തുനിന്ന 55 കാരനെ മിനിലോറി ഇടിച്ചു വീഴ്ത്തി. കല്ലാര്‍കുട്ടി ഇഞ്ചപ്പതാല്‍ സ്വദേശി പുത്തന്‍പുരക്കല്‍ ശിവദാസിനെയാണ് മിനി ലോറി ഇടിച്ചുവീഴ്ത്തിയത്. വ്യാഴാഴിച്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ശിവദാസിന്റെ കാലിന് ഗുരുതര പരിക്കേറ്റു. അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവദാസിന്റെ വലതുകാല്‍ മുട്ടിന് താഴെ വച്ച് അടിയന്തിര ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റി.
ബസ് കയറുവാനായി ശിവദാസ് ഇഞ്ചപ്പതാലില്‍ കാത്ത് നില്‍ക്കുകയായിരുന്നു. ബസ് എത്തിയതോടെ ശിവദാസ് കൈകാണിച്ചെങ്കിലും ഒരല്‍പ്പം മുന്നോട്ട് നീക്കിയാണ് ബസ് നിര്‍ത്തിയത്. ബസ്സില്‍ കയറാനായി മുന്നോട്ട് നടന്നുപോയ ശിവദാസിനെ പിറകില്‍ നിന്നെത്തിയ ലോറി ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍ കുരുങ്ങിയ ശിവദാസിനെ ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഇയാളെ വിദഗ്ദ ചികത്സക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ലോറി ഡ്രൈവറെ വെള്ളത്തൂവല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.