പിക്കപ്പ് ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

Web Desk
Posted on March 07, 2018, 2:31 pm
കാസർകോട്: മൈസൂർ- ബംഗ്ലുർ പാതയിൽ എൽ വാലിന് സമീപം കർണാടക ട്രാൻസ്പോർട്ട് ബസ് പിക്കപ്പ് ലോറിയിൽ ഇടിച്ച് രണ്ട് കാസർകോട് സ്വദേശികളായ യുവാക്കൾ മരിച്ചു. പിക്കപ്പ് ഓടിച്ച ഉളിയത്തടുക്ക എസ്പി  നഗറിലെ ഉസ്മാന്റെ മകൻ അസ്ഹറുദ്ദീൻ (26), അണങ്കുരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്കയിലെ അബ്ദുൽ ലത്തീഫിന്റെ മകൻ ജുനൈദു (26) മാ ണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ആറോടെയാണ് അപകടം.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരും പിക്കപ്പ് വാനിൽ ബംഗ്ലൂരിലേക്ക് യാത്രാ തിരിച്ചത്. അണങ്കൂർ സ്വദേശിയുടെ പിക്കപ്പ് വാനിൽ പാർസൽ സാധനങ്ങൾ എത്തിക്കുന്ന ജോലിയും ജുനൈദ് ചെയ്യുന്നുണ്ട് അസ്ഹഹറുദ്ദീനെ. സഹായത്തിന് ജുനൈദ് ഒപ്പം കൂട്ടുകയായിരുന്നു. മൈസൂരിൽ എത്തി കുറച്ച് വിശ്രമിച്ച ശേഷം ബംഗ്ലൂരിലേക്ക് പോകുന്നതിനിടെ അമിതവേഗതയിലെത്തിയ കർണാടക ട്രാൻസ്പോർട്ട് ബസ് ഇടിക്കുകയായിരുന്നു.ഇടി യു ടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻവശം പൂർണമായും തകർന്നു.സമീപവാസികളും പോലീസും എത്തി. ലോറിയിൽ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം മൈസൂരിലെ ആശുപത്രിയിലേമോർച്ചറിയിലേക്ക് മാറ്റി.അപകടവിവരമറിഞ്ഞ് അസ്ഹറുദ്ദീന്റെയും ജുനൈദിന്റെയും ബന്ധുക്കൾ മൈസുരി ലേക് പോയി.രണ്ട് പേരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിരാത്രിയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.ഖദീജയാണ് അസ്ഹറുദ്ദീന്റെ മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സിക്കന്തർ ഫൈസൽ, ഇർഫാൻ, താഹിറ, മുബീന, സഹല, റാഹില, രണ്ട് വർഷം മുമ്പാണ് ജുനൈദ് വിവാഹിതനായത്. മാതാവ്: ആയിഷ, ഭാര്യ: തസ്നി, മകൾ ഫാത്തിമ, സഹോദരങ്ങൾ: ഇബ്നു, ശബാന, നസീമ, പരേതനായ മുസമ്മിൽ.