ഒരു നിമിഷത്തെ അശ്രദ്ധ ; ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ യുവതിക്ക് സംഭവിച്ചത്

Web Desk
Posted on June 11, 2018, 8:50 pm

മലപ്പുറം: കട്ടുപ്പാറയില്‍ ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് യുവതി  ഭർത്താവിൻറെ യും പിഞ്ചുമകൻറെയും  മുന്നിൽ മരിച്ചു. കട്ടുപ്പാറയിലെ പുത്തന്‍പുരക്കല്‍ മുഹമ്മദിന്റെ മകള്‍ ബുഷ്‌റയാണ്(36) മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് മന്‍സൂറലിയും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ഹൗസിംഗ് കോളനി റോഡില്‍ അല്‍ഫ ലബോറട്ടറി നടത്തി വരികയായിരുന്നു ബുഷ്‌റ.