February 4, 2023 Saturday

എസ് വളവിൽ ലോറി അപകടത്തിൽപ്പെട്ടു

Janayugom Webdesk
തൊടുപുഴ:
April 20, 2020 7:14 pm

വണ്ണപ്പുറം ചേലച്ചുവട് 40 ഏക്കർ ഭാഗത്ത് എസ് വളവിൽ വീണ്ടും അപകടം. ഇന്നലെ ഹിറ്റാച്ചിയുമായി ഇറക്കം ഇറങ്ങി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് ഇടിച്ചു തകർത്തു.ലോറിയുടെ മുൻ ചക്രം താഴേക്ക് നിരങ്ങി നീങ്ങിയെങ്കിലും വലിയ അപകടം ഒഴിവായി. താഴ്ഭാഗത്ത് വീടുകൾ ഉണ്ടായിരുന്നു.മുൻപ് ഇവിടെ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവറും വീട്ടമ്മയും മരിച്ചിരുന്നു. ഈ ഭാഗത്ത് അപകടം തുടർക്കഥയായതോടെ സമീപവാസികൾ ഭീതിയിലാണ്.

ENGLISH SUMMARY: acci­dent at s curve in thodupuzha

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.