Web Desk

March 19, 2020, 11:57 am

അപകടം, നവവധുവിന് ദാരുണാന്ത്യം

Janayugom Online

ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം നവവധുവിന് ദാരുണാന്ത്യം. മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ബേബിറോഡിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വടക്കേക്കാടുള്ള ബാങ്കിലേക്ക് പോകുമ്‌ബോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൈമയെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

Eng­lish sum­ma­ry: acci­dent death

you may also like this video