Malappuram Bureau

മലപ്പുറം

October 30, 2020, 9:16 pm

മലപ്പുറം കോഡൂരില്‍ വാഹനാപകടം: സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Janayugom Online

കോഡൂരില്‍ വാഹനാപകടം: സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കോഡൂര്‍ വരിക്കോട് അങ്ങാടിയില്‍ ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിക്ക് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം പട്ടര്‍ക്കടവ് കിയാല്‍പടിയിലെ പരി സിദ്ദീഖിന്റെ മകന്‍ അംജദ് (15), പാലക്കാട് ജില്ലയിലെ നെന്മാറ ഒലിപ്പാറ സലീമിന്റെ മകന്‍ റിനു സലീം (16) എന്നിവരാണ് മരണപ്പെട്ടത്.

 

                റിനു സലീം (16)                                  അംജദ് (15)

സഹോദരന്‍ അജ്മല്‍. മരിച്ച രണ്ടാമത്തെ കുട്ടി ഒലിപ്പാറ നാല്‍പ്പതില്‍ സലീമിന്റെ മകന്‍ റിനു (16). മാതാവ്: ഫസീല. സഹോദരന്‍: റഫിന്‍. പത്താം ക്ലാസ് വിജയിച്ച് പ്ലസ് വണിന് പ്രവേശനം നേടിയ റിനു അടുത്ത മൂന്നാം തിയതിയിലെ പഠനാരംഭത്തിനായി കാത്തിരിക്കുകയായിരുന്നു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലുള്ള മൃതദേഹങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം അതാത് മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനുകളില്‍ ഖബറടക്കും.