കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

Web Desk
Posted on October 06, 2017, 1:21 pm

കര്‍ണാടകയിലെ രാമനഗരയില്‍ ഇന്നുപുലര്‍ച്ചെ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. ബംഗ്‌ളുരു രാജരാജേശ്വരി മെഡിക്കല്‍ കോളജ്, തമിഴ്‌നാട് വെല്ലൂര്‍ വിഐടിയു കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായ ജോയല്‍ജേക്കബ്, ദിവ്യ,നിഖിത്,ജീന എന്നിവരാണ് മരിച്ചത്. മൈസൂരു ദേശീപാതയില്‍ സംഘബസവനദൊട്ടിയില്‍ പുലര്‍ച്ച് 3.45ന് ആണ് അപകടം.ട്രക്കിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ജോയലും ദിവ്യയും രാജരാജേശ്വരി മെഡിക്കല്‍ കോളജ് വിദ്യാര്ഥികളാണ്.കല്ലൂപ്പാറ തുരുത്തിക്കാട് മരുതിക്കുന്നില്‍ ജേക്കബ് എം തോമസിന്റെ മകനാണ് ജോയല്‍. പത്തനംതിട്ട വെട്ടിപ്രം സ്വദേശി സുദീപിന്റെ മകനാണ് നിഖിത്.