29 March 2024, Friday

Related news

March 29, 2024
March 29, 2024
March 29, 2024
March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024

നിയന്ത്രണം വിട്ട തടിലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ചു; ഒരു മരണം

Janayugom Webdesk
കോട്ടയം
October 24, 2021 3:30 pm

നിയന്ത്രണം വിട്ട തടിലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് ഉണ്ടായ അപകടത്തിൽ, പിക്കപ്പ് വാൻ ഡ്രൈവർ മരണമടഞ്ഞു. തമിഴ്നാട് സ്വദേശി മുരുകൻ 26 ആണ് മരണമടഞ്ഞത്. എം സി റോഡിൽ കാരിത്താസ്നും ഏറ്റുമാനൂരിനുമിടയിൽ 101 കവല ഭാഗത്ത് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം.
തമിഴ്നാട്ടിൽനിന്നും എത്തിച്ച വാഴക്കുലകൾ കോട്ടയം പച്ചക്കറി മാർക്കറ്റിൽ ഇറക്കിയശേഷം മടങ്ങുന്നതിനിടയിൽ തകരാറിലായ പിക്കപ്പ് വാൻ റോഡരുകിൽ നിർത്തി,ഡ്രൈവർ വാനിന്റെ ബോണറ്റ് ഉയർത്തി പരിശോധിക്കുന്നതിനി ടയിലായിരുന്നു ലോറി വാലിനു പിന്നിലിടിച്ചത്.

ഇടിയെ തുടർന്ന് തെന്നി മാറിയ പിക്കപ്പ് വാൻ മതിലിൽ ഇടിച്ചു മറിഞ്ഞു. മതിലിനും വാനിനുമി ടയിൽ ഞെരിഞ്ഞമർന്ന വൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറ്റുമാനൂർ പോലീസ് കേസ് എടുത്തു.

ENGLISH SUMMARY:ACCIDENT DEATH IN KOTTAYAM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.