Web Desk

കോട്ടയം

January 18, 2020, 4:52 pm

ലോറി തലയിലൂടെ കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം‍

Janayugom Online

അമിത വേഗത്തിൽ വന്ന ടോറസ് ലോറിയിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം മള്ളൂശേരി പേരകത്ത് വീട്ടിൽ ചന്ദ്രമോഹനനാ(55)ണ് കൊല്ലപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാൻ കാസർകോട്ടു നിന്നെത്തിയതായിരുന്നു ചന്ദ്രമോഹൻ. റോഡ് കുറുകെക്കടക്കുന്നതിനിടെ ഇടിച്ചുവീഴ്ത്തിയ ടോറസ് ലോറി തലയിലൂടെ കയറിയാണു നിന്നത്. സംഭവസ്ഥലത്തു വച്ചു തന്നെ ചന്ദ്രമോഹൻ മരിച്ചു. ചുങ്കം പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 4.38 നാണ് സംഭവം. സംസ്കാരം ഇന്ന് നടക്കും.

അപകടം നടന്നശേഷം മൃതദേഹം നീക്കുന്നതിന് കാലതാമസം നേരിട്ടതായി ആരോപണമുയർന്നു. ടോറസ് ഓടിക്കാൻ അറിയാത്തതിനാൽ വാഹനം മാറ്റാൻ സാധിച്ചില്ല. പിന്നീട് അഗ്നിസുരക്ഷാസേന വരുന്നതു വരെ കാത്തിരിക്കേണ്ടിവന്നു. തുടർന്നാണ് മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നത്. ഇടിച്ചിട്ട ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഗാന്ധിനഗർ പൊലീസ് കേസെടുകത്തിട്ടുണ്ട്. കാസർകോട് ലൈവ് സ്റ്റോക് ഇൻസ്പെക്ടറായി ജോലിനോക്കുകയായിരുന്നു ഇദ്ദേഹം. നഗരത്തിൽ നിന്നും ചുങ്കത്ത് വന്ന് ബസിറങ്ങി വീട്ടിലേക്ക് മടങ്ങവെ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിച്ചത്. ടയർ തലയിലൂടെ കയറിയിറങ്ങി ചന്ദ്രമോഹൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: തിരുവല്ല വട്ടക്കാട്ട് സതിയമ്മ. മക്കൾ: ആര്യ മോഹനൻ, അഞ്ജലി മോഹനൻ (ഇരുവരും വിദ്യാർഥികൾ).

 

Eng­lish sum­ma­ry: Acci­dent death in kottayam

You may also like this video