കോഴിക്കോട്: വാഹനാപകടത്തിൽ ആറു വയസുകാരൻ മരിച്ചു

Web Desk

കോഴിക്കോട്

Posted on January 26, 2020, 4:53 pm

കോഴിക്കോട് മുക്കം മണ്ണാശ്ശേരിയിൽ വാഹനാപകടത്തിൽ ആറു വയസുകാരൻ മരിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകൻ കൃഷ്ണ കെ ലാൽ (6) ആണ് അപകടത്തിൽ മരിച്ചത്. ഗുരുതര പരിക്കുകളോടെ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൽ പുറത്തുവന്നിട്ടില്ല.

Eng­lish sum­ma­ry: car acci­dent six year old boy death in kozhikode

you may also like this video