Web Desk

കോട്ട

February 26, 2020, 2:58 pm

രാജസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 മരണം

Janayugom Online

രാജസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ട‑ദൗസ ഹൈവേയിൽ ബുണ്ടി ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. 28 പേരുമായി ഇന്ന് പുലർച്ചെ കോട്ടയിൽ നിന്ന് സവായ് മധോപൂരിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.

പാപ്ടി ഗ്രാമത്തിനടത്തുള്ള പാലത്തിൽ വെച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈവരികളോ സുരക്ഷാ ഭിത്തികളോ ഇല്ലാത്ത പാലത്തിൽ നിന്ന് മേജ് നദിയിലേക്കാണ് ബസ് പതിച്ചത്.

13 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പത്ത് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മരിച്ചവരിൽ 11 പുരുഷൻമാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.