കാറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അമ്പലവയല്‍ നെല്ലാറ സ്വദേശി ദിപിനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഐഡിയല്‍ സ്കൂളിന് മുന്നിലായിരുന്നു സംഭവം.
കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ഗീതിക എന്ന ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ സിസിടിവി ദൃശ്യം;
വീഡിയോ കടപ്പാട്: വയനാട് വിഷൻ
English Summary: Accident death in Sulthanbathery.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.