Web Desk

കല്‍പ്പറ്റ

March 04, 2020, 11:16 am

റോഡ് പണിയ്ക്കിടെ മിക്‌സര്‍ മെഷീന്‍ മറിഞ്ഞു തൊഴിലാളി മരിച്ചു

Janayugom Online

പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ റോഡ് പ്രവൃത്തിയ്ക്കിടെ മിക്‌സര്‍ മെഷീന്‍ മറിഞ്ഞതിനടിയില്‍ പെട്ട് തൊഴിലാളി മരിച്ചു. തമിഴ്‌നാട് ഈറോഡ് സ്വദേശി ചെങ്ങളം ശിവരാജിനാണ് (50) ദാരുണാന്ത്യം.

റോഡരികില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഇറക്കികൊണ്ടിരിക്കെ പെട്ടെന്ന് മെഷീന്‍ തെന്നിമാറിയായിരുന്നു അപകടം. മെഷിനിന്റെ അടിയില്‍ അകപ്പെട്ട ശിവരാജിനെ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ രണ്ടു ജെ.സി.ബി ഉപയോഗിച്ച്‌ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കോണ്‍ക്രീറ്റ് മിശ്രിതം മുഴുവന്‍ ശിവരാജിന്റെ മേല്‍ പതിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry: acci­dent death in wayanad

you may also like this video