Web Desk

തൊടുപുഴ

March 11, 2020, 9:38 pm

ബൈക്കുകള്‍ കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മരിച്ചു

Janayugom Online

ബൈക്കുകള്‍ കൂട്ടിയിടിച്ച് കേരള ക്രിക്കറ്റ് താരമായ യുവാവ് മരിച്ചു.കട്ടപ്പന വലിയപാറ വള്ളോമാലില്‍ നിര്‍മല്‍ ജെയ്മോന്‍ (19) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാത്രി 8. 30 ന് മുട്ടം കുരുശുപള്ളിക്കവലയിലാണ് സംഭവം.കട്ടപ്പന ഐ ടി ഐ വിദ്യാർത്ഥിയായിരുന്നു നിർമ്മൽ. തൊടുപുഴ മണക്കാട് സ്കൂളിലാണ് നിർമ്മലിന്റെ പ്ലസ്ടു പഠനം. മണക്കാട് സ്കൂളിൽ പ്ലസ്ടു വിന്റെ ഒരു വിഷയത്തിന്റെ പരീക്ഷ എഴുതുന്നതിന് വേണ്ടി കട്ടപ്പനയിലുള്ള സുഹൃത്തിനോടൊപ്പം ബൈക്കിൽ വരവെയാണ് അപകടം.

മുന്നിൽ പോയ ബൈക്ക് യാത്രികൻ പെട്ടന്ന് വലത് വശത്തേക്ക് തിരിച്ചപ്പോഴാണ് നിർമ്മൽ ഓടിച്ചിരുന്ന ബൈക്ക് മുന്നിലെ ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിർമ്മൽ ഓടിച്ചിരുന്ന ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിർമ്മലും സുഹൃത്തും റോഡിൽ വീണു. സാരമായ പരിക്ക് പറ്റിയ നിര്‍മ്മലിനെ ആദ്യം മുട്ടത്തേയും പിന്നീട് തൊടുപുഴയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം ഇന്ന് കട്ടപ്പന സെന്റ്.ജോര്‍ജ് യാക്കോബായ പള്ളിയില്‍. നിർമ്മലിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കട്ടപ്പന സ്വദേശി അനന്തുവിനെ സാരമായ പരിക്കുകളോടെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Acci­dent death of crick­et player

You may also like this video