ചിന്നക്കനാലിന് സമീപം വിലക്ക് ഭാഗത്ത് ഓട്ടോറിക്ഷ കല്ലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൂന്നാർ സൈലന്റ് വാലി സ്വദേശി ആൽബിൽ (39) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ആണ് അപകടം സംഭവിച്ചത്. വർഷങ്ങളായി മൂന്നാറിൽ ഉൾപ്പെടെ ജീപ്പ് ഓടിക്കുന്നയാളാണ് ആൽബിൻ.
ഓട്ടോയുമായി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കല്ലിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ. ഭാര്യ പുഷ്പ്പലത. മക്കൾ: ആദർശ്, അഖിലേഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.