Friday
19 Apr 2019

ബൈക്കില്‍ ലോറിയിടിച്ച്‌ തീകത്തി ;എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം നടുക്കുന്ന വീഡിയോ

By: Web Desk | Thursday 8 November 2018 8:47 AM IST


harippad accident death-janayugom

ആലപ്പുഴ: ഹരിപ്പാടിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ കൃഷ്ണ (20) മാവേലിക്കര നടപ്പാറയില്‍ ശങ്കര്‍കുമാര്‍ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഇരുവര്‍ക്കും ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. കോയമ്പത്തൂര്‍ കര്‍പ്പകം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണിവര്‍. ദേശീയപാതയിലെ നങ്ങ്യാര്‍കുളങ്ങര ബാര്‍ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ്

ഇവര്‍ അപകടത്തില്‍ പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Related News