മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വയം വിഷമങ്ങൾ ഉള്ളിലൊതുക്കുന്നവരാണ് പല കലാകാരൻമാരും. മഹാനായ ചാർളി ചാപ്ലിൻ കണ്ണീരിനെ കലയിലൂടെ മായ്ച്ച് കളഞ്ഞ് ഹാസ്യ സാമ്രാട്ടായി മാറി. നിശബ്ദം ലോകജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ അത്തരത്തിൽ ഒരു കലാകാരിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ നമിച്ചിരിക്കുകയാണ് ലോകം. ടെക്സാസിലെ സ്ട്രിപ് ക്ലബില്‍ ജീനിയ സ്കൈ എന്ന കലാകാരി ഡാൻസിനിടെ അഭ്യാസപ്രകടനം നടത്തുമ്പോൾ രണ്ടു നിലക്കെട്ടിടത്തിന്റെ ഉയരമുള്ള പോളിന്റെ മുകളിൽ നിന്ന് കൈവിട്ട് താഴെ വീണു. കാണികളെല്ലാം ഒരു നിമിഷം ശ്വാസം നിലച്ചമട്ടിൽ നിൽക്കുമ്പോഴേക്കും അവൾ തന്റെ നത്തം കൂടുതൽ ചടുലമായി തന്നെ തുടർന്നു.
https://twitter.com/xvreae/status/1226576696738041856
എല്ലാവരും ഒരേ സ്വരത്തിൽ ദൈവത്തിന് നന്ദി പറഞ്ഞ നിമിഷമായിരുന്നു. കാണികളിലേരോ പകർത്തിയ ഈ ദൃശ്യങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹമാധ്യമം ഏറ്റെടുത്തു. ഒരു കോടിയിലധികം ആളുകളാണ് ഇത് മണിക്കൂറുകൾക്കകം കണ്ടത്. നിരവധി പേര് ജീനിയയുടെ മനോധൈര്യത്തെ അഭിനന്ദിച്ച് കമന്റുകളുമായെത്തി. തൊഴിലാളികളുടെ സുരക്ഷയെകുറിച്ചും നഷ്ടപരിഹാരത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വരെ ജീനിയയുടെ വീഡിയോ വഴിയൊരുക്കി. അപകടത്തില്‍ പരുക്കുകള്‍ സംഭവിച്ചെങ്കിലും തന്റെ പ്രദര്‍ശനസമയം പൂര്‍ത്തിയാക്കിയാണ് അവള് മടങ്ങിയത്. ജീനിയയുടെ താടിയെല്ലിനും കാല്‍മുട്ടിനും പരിക്കേറ്റത് കൂടാതെ പല്ലുകളും പൊഴിഞ്ഞു. എന്നാല്‍ മനോധൈര്യം കൈവിടാതെ സ്വയം വീണിടത്ത് നിന്നെണീറ്റ് നൃത്തം പൂര്‍ത്തിയാക്കി ജീനിയ മടങ്ങിയത് നിലയ്ക്കാത്ത അഭിനന്ദന പ്രവാഹത്തിനാണ് വഴിവെച്ചത്. കലാകാരൻമരുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചചെയ്യപ്പെടുന്നുണ്ട്.
English Summary: accident happening while dancing viral video
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.