കൂമ്പന്‍പാറയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു

Web Desk
Posted on October 09, 2019, 6:00 pm

അടിമാലി: കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു.ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ രണ്ടരയോടെയായിരുന്നു അപകടം നടന്നത്. അടിമാലിയില്‍ നിന്നും പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ അടിമാലിക്ക് വരികയായിരുന്ന കാര്‍ വന്നിടിച്ചതാണ് അപകടത്തിന് ഇടവരുത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്തിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു.