കോയമ്പത്തൂർ: കോയമ്പത്തൂരിൽ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന രാജന്, ആതിര, നിരഞ്ജന്, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
കേരളത്തിലേക്ക് വരുകയായിരുന്ന ടാങ്കര്‍ ലോറിയും കേരള രജിസ്ട്രേഷനിലുള്ള കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.സിങ്കപ്പൂരില്‍ സ്ഥിരതാമസക്കാരനായ വിപിന്‍ദാസിനെയും കുടുംബത്തെയും യാത്രയയക്കുവാന്‍ കോയമ്ബത്തൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു സംഘം. ഈച്ചനാരി ടോള്‍ഗേറ്റിന് സമീപം ചെട്ടിപാളയം ഭാഗത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.