Web Desk

ഇടുക്കി

January 05, 2021, 4:08 pm

തമിഴ്നാട്ടിൽനിന്നും തൊഴിലാളികളുമായി എത്തിയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു

Janayugom Online

കമ്പംമെട്ടിനു സമീപം തമിഴ്നാട്ടിൽനിന്നും തൊഴിലാളികളുമായി എത്തിയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോമ്പൈ സ്വദേശി നദിയഴകൻ ( 35 ) ആണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു ഡ്രൈവറെ കമ്പത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തൊഴിലാളികൾക്ക് ചെറിയ പരുക്കുകളുണ്ട്. 

Eng­lish sum­ma­ry: Acci­dent in idukki