സിനിമാ ഷൂട്ടിംഗ് സെറ്റില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടം സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന്‍ കമല്‍ഹാസനും സംവിധായകന്‍ ഷങ്കറിനും തമിഴ്‌നാട് പൊലീസ് നോട്ടീസയച്ചു. സെറ്റില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിന് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രിയാണ് ക്രെയിന്‍ മറിഞ്ഞുവീണ് അപകടമുണ്ടായത്.
സംഭവത്തില്‍ സിനിമയുടെ സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവര്‍ മരിച്ചു. സംവിധായകന്‍ ഷങ്കര്‍ ഉള്‍പ്പടെ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്റിന് മുകളിലേക്കാണ് ക്രെയിന്‍ വീണത്. അപകട സമയത്ത് നടന്‍ കമല്‍ഹാസനും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ മരണപ്പെട്ട മൂന്ന് സിനിമാ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍ രാജനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary: accident in kamalahasan’s shooting site updates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.