കാഞ്ചിയാറില്‍ വാഹനാപകടം; രാമക്കല്‍മേട് സ്വദേശിയായ യുവാവ് മരിച്ചു

കാഞ്ചിയാര്‍ പള്ളിക്കവലയില്‍ എസ്എന്‍ഡിപിക്ക് സമീപം ബൈക്ക് തിട്ടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് ഒരാള്‍ മരിച്ചു. രാമക്കല്‍മേട് ചെരിയന്വിള പുത്തന്‍ വീട്ടില്‍ വിജയന് സുമ ദമ്പതികളുടെ മകനായ അജിത്ത് 19 ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അച്ചു രാജേന്ദ്രനെ ഗുരുതരപരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.