കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു, 5 പേര്‍ക്ക് പരിക്ക്

Web Desk
Posted on April 04, 2019, 8:48 am

കുണ്ടംകുഴി: കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. കുറ്റിക്കോല്‍ കരുവിഞ്ചിയത്തെ കെ നാരായണി അമ്മയാണ് (91) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ബാലനടുക്കത്ത് വെച്ചാണ് അപകടമുണ്ടായത്. പനയാല്‍ ബംഗാട് തറവാട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന നാരായണി അമ്മ സഞ്ചരിച്ച കാറും മരുതടുക്കത്ത് നിന്നും അഞ്ചാംമൈലിലേക്ക് പോവുകയായിരുന്ന ഓട്ടോ റിക്ഷയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ തേജാമോള്‍ (എട്ട്), ജയമോഹനന്‍ (40), നാരായണന്‍ (65), ഓട്ടോ യാത്രക്കാരായ അബ്ദുല്ല (65), ഖദീജത്ത് തബ്ഷീറ (16) എന്നിവരെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മക്കള്‍: നാരായണന്‍ നായര്‍, ശാന്ത, കാര്‍ത്യായനി, ദാമോദരന്‍, ബേബി, കരുണാകരന്‍, ഗംഗ. മരുമക്കള്‍: ബാലാമണി, മാലിങ്കു നായര്‍, കുഞ്ഞമ്പു നായര്‍, പ്രമീള, ബാലകൃഷ്ണന്‍, പാര്‍വതി, നാരായണന്‍.