ദമ്പതികൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടിപ്പറിടിച്ചു; ഭാര്യ മരിച്ചു

Web Desk
Posted on May 18, 2018, 8:33 am

കാ​യം​കു​ളം: ദമ്പതികൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടിപ്പറിടിച്ച് ഭാര്യ മരിച്ചു. ദേ​ശീ​യ​പാ​ത​യി​ല്‍ എ​ല്‍ഐ​സി ഓ​ഫീ​സി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.  കാ​യം​കു​ളം പ​ത്തി​യൂ​ര്‍ പ​ടി​ഞ്ഞാ​റ് പ്ര​കാ​ശ് ഭ​വ​നി​ല്‍ ബാ​ഹു​ലേ​യ​ന്‍റെ ഭാ​ര്യ സ​തി​യ​മ്മ (65)യാ​ണ് മ​രി​ച്ച​ത്. ഭ​ര്‍ത്താ​വ് ബാ​ഹു​ലേ​യ​ന്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.
ബാ​ങ്കി​ലേ​ക്കു പോ​കാ​ന്‍ വ​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍ ടി​പ്പ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​തി​യ​മ്മ​യെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: പ്ര​കാ​ശ്, പ്ര​ശാ​ന്ത്, പ്ര​മോ​ദ്, മ​രു​മ​ക്ക​ള്‍; ഷീ​ജ, ര​മ്യ.