ബസ്സും ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്

Web Desk
Posted on December 02, 2019, 7:40 pm

മാനന്തവാടി: പേര്യ ചന്ദനത്തോടിൽ കെ എസ് ആർ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്. വൈകീട്ട് 4.30ന് പേര്യ ചന്ദനതോടിലായിരുന്നു അപകടം. മാനന്തവാടിയിൽ നിന്നും കാസർകോടേക്ക് പോകുന്ന ബസ്സും കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ആരുടെയും പരിക്ക് ഗുരുതരമല്ല പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ.ഒ.ആർ.കേളു എം.എൽ.എ, നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, ഡി.എം.ഒ.ഡോ.ആർ രേണുക, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജിതേഷ് തുടങ്ങിയവർ ജില്ല ആശുപത്രിയിലെത്തി വേണ്ട സൗകര്യങ്ങൾ ഒരുക്കി.