Web Desk

നെടുങ്കണ്ടം

January 09, 2021, 9:16 pm

നെടുങ്കണ്ടത്ത് ലോറിയും പിക്അപ് വാനും കൂട്ടിയിടിച്ചു

Janayugom Online

ലോറിയും പിക്അപ് വാനും തമ്മില്‍ താന്നിമൂട് നെടുങ്കണ്ടം തിരുവല്ലാപടിയില്‍ കൂട്ടിയിടിച്ചു. സിമന്റുമായി നെടുങ്കണ്ടം ഭാഗത്തേയ്ക്ക് പോയ ലോറിയും നെടുങ്കണ്ടത്ത് നിന്നും കോഴികളുമായി കയറ്റിവന്ന പിക്അപ്പും തമ്മിലാണ് കൂട്ടിയിച്ചത്. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. തിരുവല്ലാപടിയ്ക്ക് സമീപമുള്ള വലിയ വളവില്‍ വെച്ചാണ് ഇരുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പിക്അപ്പിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.അപകടത്തില്‍ പരിക്കേറ്റയാളെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഡീസല്‍ ടാങ്ക് തകര്‍ന്നു.

Eng­lish sum­ma­ry: Acci­dent in Nedumgandam