പാലാ: കോട്ടയം പാലായില്‍ അയ്യപ്പന്മാരുടെ വാഹനമിടിച്ചു രണ്ടു പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്കു പരിക്കേറ്റു. ലോട്ടറി വില്‍പ്പനക്കാരനായ കടനാട് കല്ലറയ്ക്കല്‍ താഴെ ജോസ്(50), ആന്ധ്രപ്രദേശ് അനന്തപൂര്‍ റായദുര്‍ഗില്‍നിന്നുള്ള അയ്യപ്പഭക്തന്‍ രാജു(40) എന്നിവരാണു മരിച്ചത്. ജീപ്പിലുണ്ടായിരുന്ന പരിക്കേറ്റ അയ്യപ്പന്മാരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന്ധ്രാപ്രദേശില്‍നിന്നു ശബരിമലയിലേക്കു വരികയായിരുന്ന അയ്യപ്പന്മാരുടെ ജീപ്പാണു തൊടുപ്പുഴ — പാല റോഡില്‍ പ്രവിത്താനം അല്ലാപ്പാറയില്‍വെച്ച് അപടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് വഴിയരികില്‍ ചരക്ക് ഇറക്കുകയായിരുന്ന ലോറിയില്‍ തട്ടിയ ശേഷം സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിപ്പിച്ചു. അംഗപരിമിതനായ ജോസ് സ്‌കൂട്ടറില്‍ ഇരുന്ന് ലോട്ടറി വില്‍പ്പന നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് അപകടനം നടന്നത്.
English summary: accident in pala 2 were died