Monday
22 Jul 2019

ബൈക്ക് കണ്ടയ്‌നര്‍ ലോറിക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു

By: Web Desk | Friday 21 December 2018 2:07 PM IST


accident

പാലക്കാട്: ഗതാഗതക്കുരുക്കിനിടെ അമിത വേഗതയില്‍ പോയ ബൈക്ക് കണ്ടയ്‌നര്‍ ലോറിക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു. കണ്ണമ്പ്ര ആറാം മംഗലം വിജയന്‍റെ മകന്‍  വിനയന്‍ (24) ആണ് മരിച്ചത്.
പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍  കണ്ണാടി, യാക്കര, കാഴ്ചപ്പറമ്പ് ജംഗ്ഷനിലായിരുന്നു അപകടം. ട്രാഫിക് ജംഗ്ഷനില്‍ സിഗ്നല്‍ മാറിയതിനെ തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തിയ കാറിന് പിറകില്‍  കണ്ടയ്‌നര്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വാഹനക്കുരുക്ക് ഉണ്ടായി. ഇതിനിടെ നിരനിരയായി കിടന്നിരുന്ന വാഹനങ്ങളെ മറികടന്ന് അമിത വേഗത്തില്‍ എത്തിയ ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്കു പിറകിലിടിച്ച് നിയന്ത്രണം
വിട്ട് സമീപത്തെ കാറിലും ഇടിച്ചാണ് അപകടം. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Related News