പുതിയപ്പുറം വളവിലെ അപകടങ്ങൾ : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

Web Desk

കോഴിക്കോട്

Posted on October 06, 2020, 5:36 pm

അഞ്ചോളം ജീവൻ അപഹരിക്കപ്പെട്ട കോഴിക്കോട് — കുറ്റ്യാടി സംസ്ഥാന പാതയിൽ പുതിയപ്പുറം- കോട്ടൂർ റോഡിൽ പുതിയപ്പുറത്തുള്ള കുത്തനെയുള്ള വളവിൽ അപകടം പതിവാണെന്ന പരാതി അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

പൊതുമരാമത്ത് നിരത്തുകളും പാലങ്ങളും വിഭാഗം എകസിക്യൂട്ടീവ് എഞ്ചിനീയറും കോഴിക്കോട് ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ട് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. 

മാസങ്ങൾക്ക് മുമ്പ് ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ചതിനെ തുടർന്ന് നാട്ടുകാർ സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. പുതിയപ്പുറത്തെ കൊടും വളവിൽ ഡ്രൈവർമാർക്ക് എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് അപകടകാരണമെന്ന് ബിനീഷ് അത്തൂനി സമർപ്പിച്ച പരാതിയിൽ പറയുന്നു. മൂലാട്,കോട്ടൂർ, പെരവച്ചേരി എന്നിവിടങ്ങളിൽ നിന്നും പേരാമ്പ്രയിൽ എത്തേണ്ടവർ ആശ്രയിക്കുന്ന റോഡാണ് ഇത്.

ENGLISH SUMMARY:Accident in puthiya­pu­ram bend road: Human Rights Com­mis­sion intervened
You may also like this video