മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഇന്റർസെപ്റ്റർ വാഹനം നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു. തൊടുപുഴ‑കൂത്താട്ടുകുളം റോഡിൽ വാഴപ്പിള്ളി ജംഗ്ഷനിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. വാഹനം വഴിയോരത്തെ ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകർത്തശേഷം തെങ്ങിലിടിച്ച് നിൽക്കുകയായിരുന്നു. ഡ്രൈവറും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് സൂചന. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് ഉദ്യോഗസ്ഥരെ വാഹനത്തിൽ നിന്നും പുറത്തെത്തിച്ചത്. തുടർന്ന് മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാഹനം ട്രാൻസ്ഫോർമറിലിടിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
English Summary: Accident in thodupuzha
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.