കെഎസ്ആര്‍ടിസി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാള്‍ മരിച്ചു

Web Desk
Posted on February 25, 2018, 12:07 pm
അപകടത്തില്‍പ്പെട്ട പിക്കപ്പ് വാന്‍

ആലപ്പുഴ: കായംകുളം ദേശീയപാാതയില്‍ കൊറ്റുകുളങ്ങരക്ക് സമീപം കെഎസ്ആര്‍ടിസി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാള്‍ മരിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കുന്നിക്കോട് സ്വദേശി നിസാമുദീന്‍, കരീലക്കുളങ്ങര സ്വദേശി ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ‚കോട്ടയം മെഡിക്കല്‍ കോളെജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം