Saturday
16 Feb 2019

കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

By: Web Desk | Sunday 10 February 2019 9:44 PM IST

കടയ്ക്കൽ: കാറുകൾ കൂട്ടിയിടിച്ച്  ഇരു വാഹനങ്ങളിലുമായി സഞ്ചരിച്ച അഞ്ച് പേർക്ക് പരിക്ക്. സ്വാമിമുക്കിന് സമീപം ഞായറാഴ്ച വൈകിട്ട് ആറര മണിയോടെയാണ് സംഭവം.  പാങ്ങലുകാട് പ്രശാന്ത് മന്ദിരത്തിൽ പ്രകാശ് (64) ഭാര്യ അനിത (45) മകൾ അഞ്ജു (24) ,മുകുന്നേരി കന്യാർ മംഗലത്ത് വീട്ടിൽ രാമചന്ദ്രൻ നായർ (62) ,മകൾ ശാരിക (33) എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ പ്രകാശ് തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. കടയ്ക്കലിൽ നിന്നും അഗ്നിശമന സേനയെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് തടസ്സപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചത്.