Web Desk

ചെന്നൈ

February 20, 2020, 8:56 am

കമലഹാസന്റെ ഷൂട്ടിംങ് സ്ഥലത്ത് അപകടം; മൂന്ന് മരണം

Janayugom Online

കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 സിനിമയുടെ ഷൂട്ടിങ്ങിനിടെ ക്രൈന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.സഹ സംവിധായകന്‍ കൃഷണ (34) സെറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29)ചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത് .അപകട സമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്ത് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. ക്രെയിൻ മറിഞ്ഞ് വീണ് അതിനടിയിൽ പെട്ടാണ് മൂന്ന് പേർക്ക് ജീവൻ നഷ്ടമായത്.

ENGLISH SUMMARY: Acci­dent on kamala has­san shoot­ing location

YOU MAY ALSO LIKE THIS VIDEO