സ്കൂൾ വിദ്യാർത്ഥി ലോറി ഇടിച്ചു മരിച്ചു. ചെങ്ങമനാട് പനയക്കടവ് തലകോളി കുഴികണ്ടത്തിൽ ജിന്നാസിന്റെ മകൻ മുഹമ്മദ് ജസിൻ (9) നാണ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചത് അങ്കമാലി ഹോളി ഫാമിലി എൽ പി സ്ക്കൂൾ നാലാം ക്ളാസ് വിദ്യാർത്ഥിയാണ്.സൈക്കളിൽ വന്ന കുട്ടിയെ ലോറി മുട്ടിതിനെ തുടർന്ന് ലോറിയുടെ അടിയിലേയ്ക്ക് തെറിച്ച് വീണ് ശരീരത്തിൽ കൂടി ചക്രം കയറിയിറങ്ങിയാണ് അപകടം നടന്നത് .അപകടത്തിൽപ്പെട്ട മുഹമ്മദ് ജസിൻ തൽക്ഷണം മരണമടഞ്ഞു .
ഇന്ന് രാവിലെ 8.30 — ടെ ചെങ്ങമനാട് ആയിരുന്നു അപകടം:
മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രി മോർച്ചറിയിലാണ് .പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചതിനു ശേഷം പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.