റോഡിൽനിന്ന് ഇറങ്ങിനടന്നില്ലെന്ന് ആരോപിച്ച് വിദ്യാർഥിയെ കാറിടിച്ചു വീഴ്ത്തി കാലുകളിലൂടെ കാർ കയറ്റിയിറക്കിയെന്നു പരാതി. അപകടത്തിൽ പരിക്കേറ്റ രണ്ടു കാലിന്റെയും എല്ലുകൾ പൊട്ടിയ മീനടത്തൂർ ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥി പണിക്കോട്ടിൽ ബിൻഷാദ് റഹ്മാനെ(15) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
നിർത്താതെ പോയ കാർ തടഞ്ഞ് പൊലീസിനെ ഏൽപിച്ചെങ്കിലും കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമമെന്ന് നാട്ടുകാർ ആരോപിച്ചു. കാർ കസ്റ്റഡിയിലെടുത്തെങ്കിലും പരുക്കേറ്റ വിദ്യാർഥിയുടെ മൊഴിയെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് ആദ്യം തയാറായില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. പിന്നീട് എംഎൽഎ ഇടപെട്ടതോടെയാണ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മീനടത്തൂർ സ്കൂളിനു സമീപമാണു സംഭവം നടന്നത്. കുട്ടികൾ സ്കൂളിലേക്ക് വരുംവഴി കാറിൽ എത്തിയ ആൾ, വാഹനം വരുന്നതു കണ്ടിട്ടും റോഡിൽനിന്ന് ഇറങ്ങിനടന്നില്ലെന്ന പേരിൽ വിദ്യാർഥികളുമായി വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് അമിതവേഗത്തിൽ കാർ ഓടിച്ച് ബിൻഷാദിനെ ഇടിച്ചിട്ടെന്നും കാലുകളിലൂടെ കാർ കയറ്റിയിറക്കിയെന്നും വിദ്യാർഥികൾ പറഞ്ഞു.
English summary: accident student injured
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.