പാലായില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

Web Desk

പാലാ

Posted on September 19, 2020, 1:27 pm

പാലാ പൊൻകുന്നം റോഡിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ശനിയാഴ്ച രാവിലെ പൂവരണി പള്ളിക്ക് സമീപമാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കട്ടപ്പന മാരുതി ഷോറൂം ജീവനക്കാരായ വിഷ്ണു, സന്ദീപ്, അപ്പു എന്നിവരാണ് കാറിലുണ്ടായിരുന്നത്.

കട്ടപ്പനയിൽ നിന്ന് വരുകയായിരുന്ന കാറും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മിൽ പൂവരണി പള്ളിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

you may also like this video