24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 7, 2025
March 4, 2025
March 2, 2025
February 23, 2025
February 23, 2025
February 18, 2025

മരം മുറിക്കുന്നതിനിടെ അപകടം; നെയ്യാറ്റിൻകരയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

Janayugom Webdesk
തിരുവനന്തപുരം
March 12, 2025 12:05 pm

നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ശരീരത്തിൽ വന്നടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. നെല്ലിമൂട് സ്വദേശി വിക്രമൻ (50) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം മുറിച്ച് നീക്കാൻ എത്തിയതായിരുന്നു വിക്രമൻ. മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വിക്രമന്റെ പുറത്തേക്ക് വന്നടിക്കുകയായിരുന്നു. വിക്രമൻ സേഫ്‌റ്റി ബെൽറ്റ് ധരിച്ചിരുന്നതാനാൽ ബെൽറ്റിനുള്ളിൽ തന്നെ കുടുങ്ങിയിരിക്കുകയായിരുന്നു. പിന്നീട് നെയ്യാറ്റിൻകര അഗ്നിശമന സേന എത്തിയാണ് മൃതദേഹം നിലത്തിറക്കിയത്. മൃതദേഹം പിന്നീട് നെയ്യാറ്റിൻകര സർക്കാർ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.