14 February 2026, Saturday

Related news

February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026

അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുന്നതിനിടെ അപകടം; 26കാരി ട്രെയിനിൽ നിന്നു വീണ് മരിച്ചു

Janayugom Webdesk
കോഴിക്കോട്
November 8, 2024 4:35 pm

അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുന്നതിനിടെ പയ്യോളിയിൽ ട്രെയിനിൽനിന്നു വീണു യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. 

ഇന്നു രാവിലെ ആറു മണിയോടെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. കണ്ണൂരിൽനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽനിന്നാണ് വീണത്. അച്ഛന്റെയും അമ്മയുടെയും കൂടെ കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ചു തിരികെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടമുണ്ടായത്. അമ്മ ഗിരിജ. സഹോദരി ലിൻസി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.