വാഹനാപകടം; ഓട്ടോ യാത്രക്കാരിയായ വയോധിക മരിച്ചു

Web Desk
Posted on July 18, 2019, 8:57 pm

പാലാ ‑തൊടുപുഴ റോഡില്‍ പിഴകില്‍ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് വയോധിക മരിച്ചു. ഓട്ടോറിക്ഷാ യാത്രക്കാരിയായ കൊല്ലപ്പള്ളി തടത്തില്‍ പാറുക്കുട്ടി (78) ആണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു അപകടം.

ഭാഗത്ത് നിന്നും വന്ന ജീപ്പാണ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. അപകടശേഷം ജീപ്പ് സമീപത്തെ കടയിലും ഇടിച്ചുകയറി. സാരമായി പരിക്കേറ്റ കൊല്ലപ്പള്ളി സ്വദേശിയായ ഓട്ടോഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നിത്യസംഭവമായ പിഴകില്‍ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും അപകടമുണ്ടായത്. റോഡിന്റെ അശാസ്ത്രീയത സംബന്ധിച്ച് ഒട്ടേറെ വിമര്‍സനങ്ങളുയരുകയും പ്രദേശത്ത് പ്രതിഷേധ പരിപാടികള്‍ വരെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. റോഡും പാലവും ചേരുന്നിടത്തെ വളവ് നിവര്‍ത്തണമെന്ന ആവശ്യം രണ്ട് വര്‍ഷത്തിനുശേഷവും പരിഹരിക്കപ്പെട്ടിട്ടില്ല. മഴക്കാലം കൂടി ആരംഭിച്ചതോടെ വാഹനങ്ങള്‍ തെന്നിയുള്ള അപകടങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.