7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 3, 2024
November 1, 2024
October 31, 2024
October 31, 2024
October 30, 2024
October 29, 2024
October 28, 2024
October 28, 2024
October 28, 2024

എംസി റോഡില്‍ വാഹനാപകടം: കാല്‍നടയാത്രക്കാരന്‍ മരിച്ചു

Janayugom Webdesk
കോട്ടയം
May 17, 2022 10:37 am

കോട്ടയം മറിയപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ കാൽനടയാത്രക്കാരൻ മരിച്ചു. എംസി റോഡിലാണ് അപകടമുണ്ടായത്. പാക്കിൽ സ്വദേശിയായ പുസ്തക കച്ചവടക്കാരനാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം എന്നാണ് വിവരം. റോഡരികിലൂടെ നടന്നുപോയ ഇദ്ദേഹത്തെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു. അപകടത്തിനുശേഷം ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെപോയി. രാവിലെ ഏഴ് മണിയോടെ റോഡിൽ വീണുകിടന്ന ഇദ്ദേഹത്തെ അഗ്നിരക്ഷാസേന സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച വാഹനം കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Acci­dent in MC Road

You may like this video also

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.