19 April 2024, Friday

Related news

March 23, 2024
March 21, 2024
March 19, 2024
March 19, 2024
March 12, 2024
March 12, 2024
March 6, 2024
February 24, 2024
February 14, 2024
February 7, 2024

മോഡലുകളുടെ അപകട മരണം:‘റോയ് മദ്യവും മയക്കു മരുന്നും നല്‍കി, മോശമായി സംസാരിച്ചു’; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
കൊച്ചി
November 19, 2021 6:20 pm

കൊച്ചി മോഡലുകളുടെ അപകട മരണം, കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ നമ്പര്‍ 18 ഉടമ റോയ് വയലാട്ടിനെതിരെ ഗുരുതര കുറ്റാരോപണങ്ങള്‍. ഹോട്ടലില്‍ റോയ് മദ്യവും മയക്കുമരുന്നും നല്‍കിയതായും ഇത് പുറത്തു വരാതിരിക്കാനായാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിശാ പാര്‍ട്ടി നടന്ന ഹോട്ടലില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിനമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പിലാണ് ഡി ജെ പാര്‍ട്ടി നടന്നത്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. പാര്‍ട്ടിയില്‍ റോയ് മദ്യവും മയക്കു മരുന്നും നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

റോയിയും ഓഡി കാര്‍ ഓടിച്ചിരുന്ന സൈജുവും ചേര്‍ന്ന് തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ ഇരുവരും ഇക്കാര്യം അവതരിപ്പിക്കുയും ഒരു പാര്‍ട്ടിക്ക് കൂടി യുവതികളെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അതിന് വിസമ്മനതിച്ച യുവതികള്‍ കാറില്‍ കയറി പോവുകയായിരുന്നു. തുടര്‍ന്ന് സൈജു ഇവരുടെ കാര്‍ പിന്തുടരുകരയും ചെയ്തു. വാഹനം പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് അബ്ദുറഹ്മാന്‍ വാഹനം നിര്‍ത്തി. അവിടെ വെച്ച് സൈജു യുവതികളോട് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ യുവതികള്‍ വേഗം കാറില്‍ കയറിയതോടെയാണ് ഇരു കാറുകളും ചേസിംഗ് നടത്തിയത്.

ഇതിനിടെയാണ് നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് അപകടം സംഭവിച്ചത്.സൈജു ഇടപ്പള്ളിയിലെത്തിയിട്ടും വാഹനം കാണാതായതോടെ മടങ്ങിയെത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടര്‍ന്ന് അപകടം വിവരം സൈജു റോയിയെ വിളിച്ചറിയിക്കുകയും റോയി ഹോട്ടല്‍ ജീവനക്കാരുമായി ചേര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കുകയും ചെയ്തു. ഹാര്‍ഡ് ഡിസ്‌ക് വീടിനടുത്തുള്ള കായലിലേക്കാണ് റോയി വലിച്ചെറിഞ്ഞതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. അതേസമയം കേസില്‍ അറസ്റ്റിലായ റോയി ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം ജില്ലാ വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ENGLISH SUMMARY:Accidental death of models:latest updates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.