23 April 2024, Tuesday

Related news

April 23, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024

അക്കൗണ്ടില്ലെങ്കിലെന്താ പണം വന്നൂടെ; മോഡിജീ പറഞ്ഞപോലെ കര്‍ഷകന് വന്നത് 10 കോടിയോളം രൂപ, പക്ഷെ അക്കൗണ്ടേ ഇല്ലെന്ന് കര്‍ഷകന്‍..!

Janayugom Webdesk
പട്ന
September 24, 2021 7:25 pm

ബിഹാറില്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിൽ ഉറവിടമറിയാത്ത 9.99 കോടിയുടെ നിക്ഷേപം കണ്ടെത്തി. സുപൗൾ പ്രദേശവാസിയായ കർഷകന്റെ ബാങ്ക് അക്കൗണ്ടിലാണ് ഉറവിടമറിയാത്ത വന്‍തുകയുടെ നിക്ഷേപം കണ്ടെത്തിയത്. എന്നാല്‍ തനിക്ക് ഒരു ബാങ്കിലും അക്കൗണ്ട് ഇല്ലെന്നാണ് ദിവസകൂലിക്കാരനായ വിപിൻ ചൗഹാന്‍ പറയുന്നത്.
കഴിഞ്ഞ ദിവസം തൊഴിൽ കാർഡ് എടുക്കുന്നതിനായി യൂണിയൻ ബാങ്കിൽ എത്തിയ ചൗഹാന്‍ സാമ്പത്തിക വിവരങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് അയാളുടെ പേരിൽ അക്കൗണ്ടുള്ള വിവരം അറിയുന്നത്. ചൗഹാന്റെ പേരിലുണ്ടായിരുന്ന സേവിങ്സ് അക്കൗണ്ടിലാണ് 9.99 കോടി രൂപ നിക്ഷേപമുള്ളതായി ബാങ്ക് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

2016 ഒക്ടോബർ 13 നാണ് അക്കൗണ്ട് ആരംഭിച്ചത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് 2017 ഫെബ്രുവരിയിൽ അക്കൗണ്ടിൽ നടന്നതായും ബാങ്ക് അധിക‍ൃതർ വ്യക്തമാക്കി. എന്നാൽ ഇതിൽ ചൗഹാന്റെ ആധാർ കാർഡ് നമ്പർ മാത്രമാണ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുളളത്. അക്കൗണ്ടിന്റെ എല്ലാ പ്രവർത്തനവും മരവിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ആരംഭിച്ചതായും ബാങ്ക് അധികൃതർ വ്യക്തമാക്കി.
ബിഹാറില്‍ ഇതിനുമുമ്പും കോടികണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ പലരുടെ ബാങ്ക് അക്കൗണ്ടിലും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മുസാഫർപൂർ ജില്ലയിൽ റാം ബഹദൂർ ഷാ എന്ന വ്യക്തിയുടെ ബാങ്ക് അകൗണ്ടിൽ 52 കോടി രൂപ കണ്ടെത്തിയിരുന്നു. കൂടാതെ കതിഹാർ ജില്ലയിൽ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ 6,20, 11,100രൂപയും മറ്റൊരു കുട്ടിയുടെ അക്കൗണ്ടില്‍ 90, 52,21,223 രൂപയും കണ്ടെത്തിയിരുന്നു. രഞ്ജിത്ത് ദാസ് എന്ന വ്യക്തിയുടെ അക്കാണ്ടില്‍ 5.5 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇത് പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്റെ ആദ്യ ഗഡുവാണെന്ന് അവകാശപ്പെട്ടുകൊണ്ട് അയാള്‍ പണം തിരികെ നല്‍കാൻ വിസമ്മതിച്ചു. തുടര്‍ന്ന് ബാങ്ക് അയാള്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Accord­ing to Mod­i­ji, the farmer got Rs 9 crore, but he has no account ..!

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.