റിമാന്റ് തടവുകാരനും പൊലീസും തമ്മിൽ നടുറോഡിൽ അടിപിടി. പ്രതികളെ പിടകൂടുന്നതിനേക്കാള്‍ വലിയ പാടാണ് പ്രതികളെ കോടതിയില്‍ എത്തിക്കുന്നതും തുടർന്ന് അവർക്ക് ഒപ്പം ഉള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യാത്രകളും എന്ന് തെളിയിക്കുന്ന തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നടന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് തടവുകാരന്‍ ആയ പത്തനംതിട്ട വെട്ടിപ്പുറം സ്വദേഷി ഷാജഹാന്‍ എന്ന 38കാരന്‍ ആണ് മൂവാറ്റുപുഴ പോലീസുമായി നടു റോഡില്‍ കിടന്ന് തല്ല് പിടിച്ചത്. ഇന്നലെ രാവിലെ കേസിന്റെ അവധിക്ക് മൂവാറ്റുപുഴ കോടതിയില്‍ ഷാജഹാനെ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി കച്ചേരി താഴത്തായിരുന്നു സംഭവം . രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്ക് ഒപ്പം ഉണ്ടായിരുന്നത്. കാല്‍ നടയായി സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് പോകും വഴി സമീപത്തെ പെട്ടിക്കടയില്‍ നിന്നും ബീഡി വാങ്ങാന്‍ പ്രതി ശ്രമിച്ചു. ഇതോടെയാണ് സംഘര്‍ഷങ്ങള്‍ക്കും പ്രശ്‌നത്തിനും തുടക്കം കുറിച്ചത്.
ജയിലില്‍ നിരോധനം ഉള്ളതിനാല്‍ ബീഡി വാങ്ങാന്‍ അനുവദിക്കില്ല എന്ന് ഒപ്പം ഉണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇത് വക വയ്ക്കാതെ പ്രതി കടയിലേക്ക് കയറി. പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കടയില്‍ നിന്നും ബീഡി വാങ്ങിയ പ്രതി പണം നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രതിയെ അടക്കാന്‍ ആകില്ലെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ പൊലീസിന്റെ സഹായം തേടി. ഉടന്‍ തന്നെ എയ്ഡ് പോസ്റ്റില്‍ നിന്നും സ്റ്റേഷനില്‍ നിന്നും ആയി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി. പൊലീസ് വാഹനത്തില്‍ കയറാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും യാതൊരു കാര്യവും ഉണ്ടായില്ല. താന്‍ ജയിലിലേക്ക് പൊക്കോളാം എന്നായിരുന്നു പ്രതി പറഞ്ഞത്.
പൊലീസുകാരെ തള്ളിമാറ്റി മുന്നോട്ടു നീങ്ങിയ പ്രതിയെ ഏറെ നേരത്തെ പിടിവലിക്ക് ഒടുവില്‍ ആണ് പൊലീസ് വാഹനത്തില്‍ കയറ്റാന്‍ സാധിച്ചത്. തുടര്‍ന്ന് മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിച്ച് പൊലീസിനെ ആക്രമിക്കല്‍, കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. മോഷണക്കേസ് പ്രതിയായി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയെ ഷാജഹാന്‍ 2019 ഒക്ടോബര്‍ 16 ന് മൂന്നു വാര്‍ഡന്‍മാരെ ഇഷ്ടികയ്ക്ക് എറിഞ്ഞ് പരുക്കേല്‍പ്പിച്ചിരുന്നു. തൊടുപുഴ, കാഞ്ഞിരപ്പള്ളി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസുണ്ട്.
English summary: accused and police fight in the public road
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.