ചികിത്സയ്ക്ക് കൊണ്ടു വന്ന റിമാൻഡ് പ്രതി രക്ഷപ്പെട്ടു. കോഴിക്കോട് വളയം സ്വദേശി രാജൻ ആണ് രക്ഷപ്പെട്ടത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുവന്നതാണ് ഇയാളെ. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാജൻ.
ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന രാജനെ കഴിഞ്ഞ മാസം 21നാണ് സെൻട്രൽ ജയിലിലെത്തിച്ചത്. രാവിലെ രാജനടക്കം ഏഴ് തടവുകാരെയാണ് ചികിത്സക്കായി കൊണ്ടുവന്നത്. രാജനായി അന്വേഷണം ആരംഭിച്ചതായും ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.
English Summary: Accused escaped from hospital.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.