June 4, 2023 Sunday

Related news

June 4, 2023
June 3, 2023
June 1, 2023
May 25, 2023
May 20, 2023
May 13, 2023
May 11, 2023
May 4, 2023
May 3, 2023
April 30, 2023

കൂട്ടബ ലാ ത്സംഗക്കേസ്: പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ചോദ്യംചെയ്യലിന് ഹാജരായി

Janayugom Webdesk
പോർട്ട്ബ്ലെയർ
October 28, 2022 6:36 pm

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേൻ കൂട്ടബലാത്സംഗക്കേസിൽ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ ഹാജരായി. കൽക്കട്ട ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ഇരുപത്തിയൊന്നുകാരിയായ യുവതിയുടെ പരാതിയിലാണ് ജിതേന്ദ്ര നരേനെതിരെയും ലേബർ കമ്മിഷണറായിരുന്ന ആർ എൽ റിഷിയ്ക്കെതിരെയും അന്വേഷണം ആരംഭിച്ചത്. 21കാരിക്കു പുറമെ വേറെയും 20ലേറെ യുവതികളെ ഔദ്യോഗിക വസതിയിലെത്തിച്ച് പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജോലി വാഗ്ദാനം ചെയ്താണ് പലരേയും ഇയാൾ പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.
നരേന്റെയും ഋഷിയുടെയും ഫോൺ രേഖകൾ പെൺകുട്ടിയുടെ ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നരേന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറ സംവിധാനത്തിന്റെ ഡിവിആറിന്റെ ഹാർഡ് ഡിസ്കിൽ കൃത്രിമം നടത്തിയതായും അന്വേഷണസംഘം സ്ഥിരീകരിച്ചു.
ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിനും ആൻഡമാൻ അഡ്മിനിസ്ട്രേഷനും നരേൻ കത്ത് അയച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്നും കേസ് വ്യാജമാണെന്നതിനുള്ള തെളിവുകൾ പക്കലുണ്ടെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. 

Eng­lish Sum­ma­ry: Accused IAS offi­cer appears for ques­tion­ing in rape 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.